സബ് ജൂനിയർ ഫുട്ബോൾ; തൃശ്ശൂർ കൊല്ലത്തെ വീഴ്ത്തി

Img 20220524 114718

41ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോളിൽ തൃശ്ശൂരിന് വിജയ തുടക്കം. ഇന്ന് തിരുവല്ല മാർ തോമ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തൃശ്ശൂർ കൊല്ലത്തെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു വിജയം. 23ആം മിനുട്ടിൽ ദേവ സൂര്യ, 37ആം മിനുട്ടിൽ അമൽ, 53ആം മിനുട്ടിൽ അദ്വൈത് എന്നിവർ തൃശ്ശൂരിനായി ഗോൾ നേടി. അടുത്ത റൗണ്ടിൽ കോഴിക്കോടിനെ ആകും തൃശ്ശൂർ നേരിടുക.

Previous articleസംസ്ഥാന ജൂനിയർ ഫുട്ബോൾ, നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം തൃശ്ശൂരിനു മുന്നിൽ വീണു
Next articleഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ ആർ.സി.ബിക്ക് നന്ദി അറിയിച്ച് ദിനേശ് കാർത്തിക്