സംസ്ഥാന ജൂനിയർ ഫുട്ബോൾ, നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം തൃശ്ശൂരിനു മുന്നിൽ വീണു

Img 20220524 113948

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ നിന്ന് മപ്പുറം പുറത്ത്‌‌. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തൃശ്ശൂർ ആണ് മലപ്പുറത്തെ പരാജയപ്പെടുത്തിയത്. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു വിജയം. 5ആം മിനുട്ടിൽ റിജോയ് ചാക്കോയിലൂടെ തൃശ്ശൂർ ലീഡ് എടുത്തു. 13ആം മിനുട്ടിൽ ഷിജാസ് ലീഡ് ഇരട്ടിയാക്കി. 20220524 113932

31ആം മിനുട്ടിൽ ദിനുവിലൂടെ മലപ്പുറം ഒരു ഗോൾ മടക്കി. എന്നാൽ 44ആം മിനുട്ടിലെ റിജോയിയുടെ ഗോൾ തൃശ്ശൂരിന്റെ രണ്ട് ഗോൾ ലീഡ് പുനസ്താപിച്ചു. രണ്ടാം പകുതിയിൽ അഖിലേഷ് കൂടെ ഗോൾ നേടിയതോടെ തൃശൂർ 4-1ന് മുന്നിൽ എത്തി. അനസിലൂടെ 73ആം മിനുട്ടിലും 81ആം മിനുട്ടിലും മലപ്പുറം ഗോൾ നേടി എങ്കിലും മലപ്പുറത്തിന് പരാജയം ഒഴിവാക്കാനായില്ല. അവസാന രണ്ട് ജൂനിയർ ഫുട്ബോൾ ടൂർണമെന്റിലും മലപ്പുറം ആയിരുന്നു കിരീടം നേടിയത്.

Previous articleനോട്ടി ബോയ് ഹാർദിക് പാണ്ഡ്യ vs നെക്സ്റ്റ് ഡോർ ബോയ് സഞ്ജു സാംസൺ
Next articleസബ് ജൂനിയർ ഫുട്ബോൾ; തൃശ്ശൂർ കൊല്ലത്തെ വീഴ്ത്തി