സബ് ജൂനിയർ ഫുട്ബോൾ, കാസർഗോഡും മലപ്പുറവും മുന്നോട്ട്

Img 20220525 123006

41ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ മലപ്പുറവും കാസർഗോഡും വിജയത്തോടെ തുടങ്ങി. ഇന്ന് തിരുവല്ല മാർ തോമ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇടുക്കിയ ആണ് കാസർഗോഡ് പരാജയപ്പെടുത്തിയത്. കാസർഗോഡിനായി 15ആം മിനുട്ടിൽ ജുബൈർ നേടിയ ഗോളാണ് വിജയ ഗോളായി മാറിയത്.
Img 20220525 122958

മലപ്പുറം ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കണ്ണൂരിനെ തോൽപ്പിച്ചത്. മുഹമ്മദ് റാസിദ്, അവ്നാസ് എന്നിവർ ഒരോ ഗോൾ വീതം നേടിയപ്പോൾ ജൻബാസ് മലപ്പുറത്തിനായി ഇരട്ട ഗോളുകൾ നേടി. ഫസീൻ മജീദ് ആണ് കണ്ണൂരിനായി ആശ്വാസ ഗോൾ നേടിയത്.

ഇനി 27ആം തീയതി സെമി ഫൈനൽ തേടിക്കൊണ്ട് മലപ്പുറവും കാസർഗോഡും പരസ്പരം ഏറ്റുമുട്ടും.

Previous articleസംസ്ഥാന ജൂനിയർ ഫുട്ബോൾ, കോഴിക്കോട് സെമി ഫൈനലിൽ
Next articleഗെറ്റ് മീ കോഹ്ലി!