സംസ്ഥാന ജൂനിയർ ഫുട്ബോൾ, കോഴിക്കോട് സെമി ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ കോഴിക്കോട് സെമി ഫൈനലിലേക്ക് കടന്നു. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കോഴിക്കോട് കോട്ടയത്തെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു കോഴിക്കോടിന്റെ വിജയം. 15ആം മിനുട്ടിൽ നിഹാലും 53ആം മിനുട്ടിൽ മുഹമ്മദ് അജ്സലും ആണ് കോഴിക്കോടിനായി ഗോൾ നേടിയത്. 83ആം മിനുട്ടിൽ അനസ് കോഴിക്കോടൻ കോട്ടയത്തിനായി ഗോൾ നേടി എങ്കിലും പരാജയം ഒഴിവായില്ല.

കഴിഞ്ഞ മത്സരത്തിൽ ഇടക്കിയെ ആയിരുന്നു കോഴിക്കോട് തോൽപ്പിച്ചത്. സെമിയിൽ കണ്ണൂരിനെയോ തിരുവനന്തപുരത്തെയോ ആകും കോഴിക്കോട് നേരിടുക.Img 20220525 120853