സബ് ജൂനിയർ ലീഗ്, എഫ് സി കേരളയ്ക്ക് ആദ്യ വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സബ് ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ബിയിൽ എഫ് സി കേരള അണ്ടർ 13 ടീമിന് ആദ്യ വിജയം. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഗുരുവായൂർ സ്പോർട്സ് അക്കാദമിയെ ആണ് എഫ് സി കേരള തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എഫ് സി കേരളയുടെ ജയം. എഫ് സി കേരളയ്ക്ക് വേണ്ടി മുഹമ്മദ നിഹാൽ, മുഹമ്മദ് മുസമ്മിൽ എന്നിവരാണ് ഗോൾ നേടിയത്. നിഹാൽ കഴിഞ്ഞ മത്സരത്തിലും ഗോൾ നേടിയിരുന്നു.

ഗുരുവായൂർ സ്പോർട്സ് അക്കാദനി ഇതോടെ കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു. ആദ്യ മത്സരത്തിൽ മാംഗ്ലൂർ എഫ് സി ആയിരുന്നു ഗുരുവായൂറിനെ തോൽപ്പിച്ചത്. എഫ് സി കേരളയും ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.