ജൂനിയർ ലീഗ്, കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടികൾക്ക് തകർപ്പൻ തുടക്കം

- Advertisement -

ജൂനിയർ ലീഗിലെ കേരള മേഖലയിലെ മത്സരങ്ങൾക്ക് തുടക്കമായി. റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഡിയിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തകർപ്പൻ വിജയം തന്നെ നേടി. ഇന്ന് പനമ്പിള്ളി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ഡോൺ ബോസ്കോ അക്കാദമിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ക്യാപ്റ്റൻ ക്രിസ്റ്റഫർ രാജ് കുമാർ ഇരട്ട ഗോളുകൾ നേടി. സുഖാം മീതെ, സബ്ബായി എത്തിയ അലക്സ് സിങ്, മുഹമ്മദ് റംഷാദ് എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഗ്രൂപ്പിൽ ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ ടോസ് അക്കാദമി സ്കോർ ലൈൻ അക്കാദമിയെ നേരിടും.

Advertisement