ദേശീയ സബ്ജൂനിയർ ഫുട്ബോൾ, ആദ്യ മത്സരത്തിൽ കേരളത്തിന് പരാജയം

ദേശീയ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തോൽവിയോടെ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ മേഘാലയ ആണ് കേരളത്തിന്റെ കുട്ടികളെ തോൽപ്പിച്ചത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു മേഘാലയയുടെ വിജയം. ആദ്യ പകുതിയിൽ 2-1 എന്ന സ്കോറിന് കേരളം മുന്നിട്ടു നിന്നിരുന്നു. എന്നാൽ പിന്നീട് കേരളം തകർന്നടിയുകയായിരുന്നു. പരിക്കും ഒപ്പം കേരളത്തിന്റെ പ്രധാന താരങ്ങൾ അസുഖ ബാധിതരായതുമാണ് കേരളത്തിന് തിരിച്ചടിയായത്.

ഇന്ന് കേരളത്തിന്റെ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ഗോവ മറുപടിയില്ലാത്ത ഒരു ഗോളിന് ഒഡീഷയെ തോൽപ്പിച്ചു. അടുത്ത മത്സരത്തിൽ നവംബർ 22ന് ഗോവയെ ആണ് കേരളം നേരിടേണ്ടത്.