ഒന്നാം റാങ്കിലേക്ക് തിരികെ എത്തണം, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജയിക്കണം, അത് സാധ്യമാകണമെങ്കില്‍ ഇന്ത്യയില്‍ വിജയിക്കണം

- Advertisement -

ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയിന്‍ ഉടന്‍ റിട്ടയര്‍ ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ ഓസ്ട്രേലിയയുടെ ടെസ്റ്റ് മോഹങ്ങളെക്കുറിച്ച് പറഞ്ഞ് ടിം പെയിന്‍. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുക, കൂടാതെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കുക എന്നതാണ് തങ്ങളുടെ ഇപ്പോളത്തെ ലക്ഷ്യമെന്ന് ടിം പെയിന്‍ വ്യക്തമാക്കി. താന്‍ ഇത് ടീമംഗങ്ങളോട് വ്യക്തമാക്കി കഴിഞ്ഞു. അതിന് ഇന്ത്യയില്‍ വിജയിക്കുക എന്ന വലിയ കടമ്പ കടക്കാനുണ്ടന്ന് ടിം പെയിന്‍ വ്യക്തമാക്കി. ഓരോ നാട്ടില്‍ ചെന്ന് അവിടുള്ളവരെ പരാജയപ്പെടുത്തുകയെന്നതി് ഓസ്ട്രേലിയന്‍ ടീമിന് സാധിച്ചാല്‍ ഈ നേട്ടം കൈവരിക്കാനാകുമെന്ന് ടിം പെയിന്‍ സൂചിപ്പിച്ചു.

ഇത് തന്റെ അവസാന സമ്മറായിരിക്കാം, തനിക്ക് അതിനെക്കുറിച്ച് വലിയ ബോധ്യമില്ല, എന്നാല്‍ താന്‍ അതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ഇപ്പോള്‍ ചെയ്യുന്നത് താന്‍ ആസ്വദിക്കുകയാണെന്നും, ശാരീരികമായും മാനസ്സികമായും താന്‍ ഇപ്പോള്‍ മികച്ച നിലയിലാണെന്നും ടിം പെയിന്‍ വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ ബോര്‍ഡ് മുന്‍ നായകന്‍ സ്മിത്തിന് ഏല്പിച്ച ക്യാപ്റ്റന്‍സി ബാന്‍ രണ്ട് വര്‍ഷത്തേക്കാണ്, അത് കഴിയുവാന്‍ ഇനി ഏതാനും മാസങ്ങള്‍ കൂടി മാത്രമാണുള്ളതെന്നും ടിം പെയിനിന് അറിയാം. തിരിച്ച് ക്യാപ്റ്റന്‍സി സ്മിത്തിനെ തിരികെ ഏല്പിക്കുവാന്‍ ഓസ്ട്രേലിയന്‍ ബോര്‍ഡ് എത്രകാലം എടുക്കുമെന്നതാവും ടിം പെയിനും ക്രിക്കറ്റ് ലോകവും കാത്തിരിക്കുന്നത്.

Advertisement