സ്റ്ററിഡ്ജിന് ഫുട്ബോളിൽ നിന്ന് വിലക്ക്

- Advertisement -

മുൻ ലിവർപൂൾ സ്ട്രൈക്കർ ഡാനിയൽ സ്റ്റുറിഡ്ജിന് ഫുട്ബോളിൽ നിന്ന് വിലക്ക്. വതുവെപ്പുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനാണ് സ്റ്ററിഡ്ജിനെ ഇപ്പോൾ ഇംഗ്ലീഷ് എഫ് എ വിലക്കിയിരിക്കുന്നത്. ജൂൺ വരെയാണ് വിലക്ക്. ജൂൺ വരെ ലോകത്ത് എവിടെയും ഫുട്ബോൾ കളിക്കാനോ ഫുട്ബോളുമായി ബന്ധപ്പെട്ട ഒരു പ്രവർത്തിയിൽ ഏർപ്പെടാനോ സ്റ്ററിഡ്ജിന് പറ്റില്ല.

2018 ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താൻ സ്പെയിനിലേക്ക് കൂടുമാറും എന്ന് സൂചന നൽകി കൊണ്ട് തന്റെ സഹോദരന് ബെറ്റു വെക്കാനുള്ള നിർദേശങ്ങൾ സ്റ്ററിഡ്ജ് നൽകിയിരുന്നു. ഇതാണ് ഇങ്ങനെയൊരു നടപടിയിലേക്ക് എത്തിച്ചത്. ഈ വിലക്ക് സങ്കടകരമാണ് എന്ന് സ്റ്ററിഡ്ജ് പറഞ്ഞു. തുർക്കിഷ് ക്ലബായ ട്രാബ്സോൻസ്പോറിനയി കളിക്കുന്ന സ്റ്റുറിഡ്ജിന്റെ കരാർ ഇന്നലെ തുർക്കിഷ് ക്ലബ് റദ്ദാക്കിയിരുന്നു.

Advertisement