ഫെഡററെ മറികടന്ന് ലോക മൂന്നാം നമ്പറിലേക്ക് ഉയർന്നു ഡൊമനിക് തീം

- Advertisement -

തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിലേക്ക് മുന്നേറി ഓസ്ട്രിയൻ താരം ഡൊമനിക് തീം. മുമ്പ് മൂന്നാം റാങ്കിൽ ഉണ്ടായിരുന്ന റോജർ ഫെഡറർ പരിക്കേറ്റു മാറി നിന്നതോടെയാണ് മൂന്നാം റാങ്കിലേക്ക് തീം ഉയർന്നത്. കഴിഞ്ഞ വർഷം മികച്ച പ്രകടനങ്ങൾ ആണ് തീമിൽ നിന്ന് ഉണ്ടായത്. ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ എത്തിയ താരം ഒരു മാസ്റ്റേഴ്സ് 1000 കിരീടവും മൂന്ന് എ. ടി. പി 500 കിരീടവും അടക്കം മികച്ച നേട്ടങ്ങൾ ആണ് കൈവരിച്ചത്‌.

കഴിഞ്ഞ 12 മാസത്തിൽ 55 ജയങ്ങങ്ങളും 19 പരാജയവും ആണ് തീമിന്റെ റെക്കോർഡ്. കളിമണ്ണിലെ മികവ് മറ്റ്‌ ഇടങ്ങളിലേക്ക് കൊണ്ട് വരാനും 26 കാരൻ ആയ താരത്തിന് ഈ കാലഘട്ടത്തിൽ ആയിരുന്നു. 2019 മെയ് മാസത്തിനു ശേഷം ഇത് ആദ്യമായാണ് ജ്യോക്കോവിച്ച്, നദാൽ, ഫെഡറർ എന്നിവർ ആദ്യ മുന്നിൽ ഇല്ലാത്ത റാങ്കിങ് പുറത്ത് വരുന്നത്. നിലവിൽ 7,045 പോയിന്റുകൾ ആണ് തീമിനു ഉള്ളത്. രണ്ടാമത് ഉള്ള നദാലിന് 9,850 തും ഒന്നാമതുള്ള ജ്യോക്കോവിച്ചിനു 10,220 തും പോയിന്റുകൾ ആണ് അതേസമയം ഉള്ളത്.

നിലവിൽ 6,630 പോയിന്റുകൾ ആണ് നാലാം റാങ്കിലുള്ള ഫെഡറർക്ക് ഉള്ളത്. 2019 തിൽ തീം കിരീടം ഉയർത്തിയ വരാനിരിക്കുന്ന എ. ടി. പി 1000 മാസ്റ്റേഴ്‌സ് ആയ ഇന്ത്യൻ വെൽസിൽ അതിനാൽ തന്നെ തുടക്കത്തിൽ പുറത്തായാലും തീം മൂന്നാം റാങ്കിൽ തുടരും. എന്നാൽ 5,890 പോയിന്റുകളുമായി അഞ്ചാമത് ഉള്ള റഷ്യൻ താരം ഡാനിൽ മെദ്വദേവ് പക്ഷെ അങ്ങനെ വന്നാൽ തീമിനു വെല്ലുവിളി ആവും. അതിനാൽ തന്നെ ടൂർണമെന്റ് ജയിച്ച് 1,000 പോയിന്റുകൾ കൈക്കൽ ആക്കാൻ ആവും അമേരിക്കയിൽ തീമിന്റെ ശ്രമം. ഇന്ത്യൻ വെൽസിൽ ഫൈനലിൽ എത്തുന്ന താരത്തിന് 600 പോയിന്റുകൾ ആണ് ലഭിക്കുക എന്നതിനാൽ തീം തന്റെ 2019 ലെ പ്രകടനം ആവർത്തിക്കാൻ ആവും ശ്രമിക്കുക.

Advertisement