ഇന്ത്യൻ ടീമിൽ കളിക്കാൻ മികവുള്ള താരങ്ങൾ ഇപ്പോൾ ഐലീഗിൽ ഇല്ല

20210324 145734
- Advertisement -

ഐ ലീഗിലെ താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ അവസരം ഇല്ലാത്തതിന് എതിരെ ഉയരുന്ന വിമർശനങ്ങളെ തള്ളി ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്. ഐ ലീഗിലുള്ള താരങ്ങളും ഇന്ത്യൻ ദേശീയ ടീമിൽ കളിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത്‌. എന്നാൽ ഇപ്പോൾ ഐ ലീഗിൽ ഇന്ത്യൻ ടീമിൽ കളിക്കാൻ മാത്രം മികവുള്ള താരങ്ങൾ ഇല്ല. അങ്ങനെ ടാലന്റുള്ള താരങ്ങളെ കണ്ടെത്തിയാൽ തീർച്ചയായും ഇന്ത്യൻ ടീമിലേക്ക് ക്ഷണിക്കും എന്നും സ്റ്റിമാച് പറഞ്ഞു‌.

ഇപ്പോൾ ഇന്ത്യൻ ക്യാമ്പിൽ ഉള്ള മുഴുവൻ താരങ്ങളും ഐ എസ് എല്ലിൽ നിന്നാണ്. ബിദ്യാസാഗറിനെ പോലെ ടാലന്റുള്ള താരങ്ങളെ സ്റ്റിമാച് പരിഗണിക്കാതിരുന്നത് ആണ് വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയത്.

Advertisement