ടി20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും

Kohlirohit
- Advertisement -

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്ത് എത്തിയപ്പോൾ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രോഹിത് ശർമ്മ റാങ്കിങ്ങിൽ പതിനാലാം സ്ഥാനത്ത് എത്തി.

ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ 52 പന്തിൽ പുറത്താവാതെ 80 റൺസ് എടുത്ത വിരാട് കോഹ്‌ലിയും 34 പന്തിൽ 64 റൺസ് എടുത്ത രോഹിത് ശർമ്മയും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കൂടാതെ മറ്റൊരു ഇന്ത്യൻ താരമായ ശ്രേയസ് അയ്യർ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിങ്ങിൽ 26ആം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങിൽ ബാറ്റ്സ്മാൻമാരിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് ഒന്നാം സ്ഥാനത്ത്. പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം രണ്ടാമതും രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തുമാണ്.

Advertisement