“2026ലെ ലോകകപ്പ് യോഗ്യത ആണ് ഇന്ത്യയുടെ ലക്ഷ്യം” – സ്റ്റിമാച്

ഇന്ത്യയും താനും ഇപ്പോഴേ നടത്തുന്ന ശ്രമങ്ങൾ ഒക്കെ 2026 ലോകകപ്പ് ലക്ഷ്യം വെച്ചാണ് എന്ന് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ സ്റ്റിമാച്. താൻ ഏഷ്യൻ കപ്പ് കഴിഞ്ഞ് ചുമതലയേൽക്കുമ്പോൾ ഉള്ളതിനേക്കാൾ മെച്ചപ്പെട്ട ഫുട്ബോൾ ആണ് ഇന്ത്യ ഇപ്പോൾ കളിക്കുന്നത് എന്നും സ്റ്റിമാച് പറഞ്ഞു. പണ്ട് ഇന്ത്യ കളിച്ചിരുന്നത് ആറ് താരങ്ങളെ ഡിഫൻസിൽ വെച്ചായിരുന്നു. സ്റ്റിമാച് പറഞ്ഞു.

പന്ത് ഉയർത്തി അടിക്കലായിരുന്നു ഇന്ത്യയുടെ ഏക ടാക്ടിക്സ്. എന്നാൽ ഇപ്പോൾ താൻ ഡിഫൻസിൽ നിന്ന് തന്നെ കളിച്ചു വരുന്ന ഒരു ടീമാക്കി ഇന്ത്യയെ മാറ്റാൻ ശ്രമിക്കുകയാണ്. ഇതിന് വലിയ സമയം വേണം. സ്റ്റിമാച് പറഞ്ഞു. 2026 ലോകകപ്പിന് യോഗ്യത നേടൽ ആണ് തന്റെ ലക്ഷ്യം. അതിനായാണ് തന്നെ ഇവിടെ കൊണ്ടുവന്നത്. അവിടെ എത്തുക എളുപ്പമാകില്ല എന്നും സ്റ്റിമാച് പറഞ്ഞു. നാളെ 2022 ലോകകപ്പ് യോഗ്യത റൗണ്ടിൽ അഫ്ഗാനെ നേരിടാൻ ഇരിക്കുകയാണ് ഇന്ത്യ.

Previous article“ഷകിബും തമീമും ഇല്ലാത്തത് ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം കഠിനം”
Next articleഅനസ് അഫ്ഗാനിസ്താന് എതിരെ കളിക്കില്ല