അനസ് അഫ്ഗാനിസ്താന് എതിരെ കളിക്കില്ല

Photo: Scroll.in

നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇറങ്ങുമ്പോൾ മലയാളി താരം അനസ് എടത്തൊടിക ടീമിൽ ഉണ്ടാകില്ല. കഴിഞ്ഞ ദിവസം അനസിന്റെ മാതാവ് മരണപ്പെട്ടിരുന്നു. അതിനാൽ അനസ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ത്യൻ ടീമിനൊപ്പം താജികിസ്തനിലേക്ക് പോകുന്നതിനിടെ ആയിരുന്നു മരണ വാർത്ത അനസ് അറിഞ്ഞത്.

അനസ് നാളെ കളിക്കില്ല എന്ന് ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം അറിയിച്ചു. അനസിനു അനസിന്റെ കുടുംബത്തിനും സഹ താരങ്ങൾ പിന്തുണ അറിയിച്ചു. നാളെ അഫ്ഗാനിസ്താനെ ആണ് ഇന്ത്യ നേരിടുന്നത്. പരിക്ക് കാരണം ജിങ്കനും നാളെ ഇന്ത്യൻ ടീമിനൊപ്പം ഇല്ല. ആദിൽ ഖാനൊപ്പം സെന്റർ ബാക്ക് പൊസിഷനിൽ സുഭാഷിഷ് ബോസ് ഇറങ്ങും എന്നാണ് കരുതപ്പെടുന്നത്.

Previous article“2026ലെ ലോകകപ്പ് യോഗ്യത ആണ് ഇന്ത്യയുടെ ലക്ഷ്യം” – സ്റ്റിമാച്
Next articleതന്റെ പ്രകടനത്തിന്റെ പിന്നിൽ ധോണിയുടെ സംഭാവന വലുതെന്ന് ദീപക് ചാഹർ