സംസ്ഥാന ജൂനിയർ ഫുട്ബോൾ മെയ് 22 മുതൽ തൃക്കരിപ്പൂരിൽ

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിന് ഇത്തവണ കാസർഗോഡ് ആതിഥ്യം വഹിക്കും. മെയ് 22 മുതൽ തൃക്കരിപ്പൂർ രാജീവ് ഗാന്ധി സിന്തറ്റിക്ക് ഗ്രൗണ്ടിൽ വെച്ചാണ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കുക. രണ്ട് ഗ്രൂപ്പുകളിലായി കേരളത്തിലെ 14 ജില്ലകളും ടൂർണമെന്റിൽ പങ്കെടുക്കും. മലപ്പുറം ആണ് ജൂനിയ്ർ ഫുട്ബോളിൽ നിലവിലെ ചാമ്പ്യന്മാർ. അവസാന രണ്ട് തവണയും മലപ്പുറം ആണ് ജൂനിയർ ഫുട്ബോൾ കിരീടം നേടിയത്‌. ഇരുപത്തി എട്ടാം തീയതി ആണ് ഫൈനൽ നടക്കുക.

ഗ്രൂപ്പ് എ : മലപ്പുറം, തൃശ്ശൂർ, കൊല്ലം, കാസർഗോഡ്, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട
ഗ്രൂപ്പ് ബി : കോഴിക്കോട്, ഇടുക്കി, വയനാട്, കോട്ടയം, കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം

ഫിക്സ്ചർ; Img 20220516 210038