സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മെയ് 24 മുതൽ

Img 20180703 Wa0065

41ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മെയ് 24 മുതൽ തിരുവല്ലയിൽ നടക്കും. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ചാമ്പ്യൻഷിപ്പിന് തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയം ആകും വേദിയാവുക. കേരളത്തിലെ മുഴുവൻ ജില്ലകളും പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇത്തവണയും ശക്തമായ പോരാട്ടങ്ങൾ തന്നെയാകും നടക്കുക. രണ്ട് പൂളുകൾ ആയാകും പോരാട്ടം
ഉദ്ഘാടന മത്സരത്തിൽ മെയ് 24ന് രാവിലെ 7 മണിക്ക്  തൃശ്ശൂർ കൊല്ലത്തെ നേരിടും. 29ആം തീയതിയാണ് ഫൈനൽ.

പൂൾ എ; കോഴിക്കോട്, തൃശ്ശൂർ, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ

പൂൾ ബി; കാസർഗോഡ്, ഇടുക്കി, മലപ്പുറം, കണ്ണൂർ, വയനാട്, പാലക്കാട്, തിരുവനന്തപുരം

Img 20220516 215052

Previous articleസംസ്ഥാന ജൂനിയർ ഫുട്ബോൾ മെയ് 22 മുതൽ തൃക്കരിപ്പൂരിൽ
Next articleവിജയം തുടരണം, ഗോകുലം വനിതകൾ വീണ്ടും ഇറങ്ങുന്നു