സ്പെയിനിൽ എടികെ കൊൽക്കത്തയ്ക്ക് ജയം, കാലു ഉചെയ്ക്ക് മാത്രം നാലു ഗോളുകൾ

സ്പെയിനിൽ പ്രീസീസൺ ടൂറിൽ ഉള്ള എ ടി കെ കൊൽക്കത്തയ്ക്ക് വൻ ജയം. സ്പാനിഷ് ക്ലബായ സി ഡി അൽ മുനെസർ സിറ്റിയെ നേരിട്ട എടികെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. അഞ്ചു ഗോളുകളിൽ നാലു ഗോളുകളും എടികെയിൽ ഈ സീസണിൽ എത്തിയ കാലു ഉചെയുടെ വകയായിരുന്നു.

25, 34, 73,79 മിനുട്ടുകളിലായിരുന്നു ഉചെയുടെ ഗോളുകൾ. ജയേഷ് റാണെയാണ് ബാക്കി ഒരു ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാമിനെതിരെയും എടികെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Previous articleടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട്, ഇന്ത്യക്ക് തിരിച്ചടി
Next articleആറ് വര്‍ഷത്തിനു ശേഷം സൂസി ബെയ്റ്റ്സ് ക്യാപ്റ്റന്‍സി ഒഴിഞ്ഞു, ഇനി ആമി സാറ്റെര്‍ത്‍വൈറ്റ്