സോണിനെ വംശീയമായി അധിക്ഷേപിച്ച ചെൽസി ആരാധകൻ അറസ്റ്റിൽ

ടോട്ടൻഹാം താരം സോണിനെ വംശീയമായി അധിക്ഷേപിച്ച ഒരു ചെൽസി ആരാധകനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ടോട്ടൻഹമിന്റെ ഹോം സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചെൽസിക്ക് എതിരായ മത്സരത്തിൽ ആയിരുന്നു ഈ വംശീയ അധിക്ഷേപം ഉണ്ടായത്. നേരത്തെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ചെൽസി താരം റൂദിഗറിനെതിരെ വംശീയാക്രമണം ഉണ്ടായത് വലിയ വിവാദമായിരുന്നു.

ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി വീഡിയോ പരിശോധന നടത്തുന്നതിനിടെയാണ് സോണിനെതിരായി ചെൽസി ആരാധകൻ വംശീയാധിക്ഷേപം നടത്തുന്നത് തെളിഞ്ഞത്. ചെൽസി ആരാധകനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ആരാധകനെ സ്റ്റേഡിയത്തിൽ നിന്ന് വിലക്കും എന്ന് ചെൽസി ക്ലബും അറിയിച്ചു.