വാണിയമ്പലം സെവൻസിന് ഇന്ന് തുടക്കം

സെവൻസ് സീസണിലെ മൂന്നാം ടൂർണമെന്റിന് ഇന്ന് തുടക്കമാകും. വാണിയമ്പലം അഖിലേന്ത്യാ സെവൻസിനാണ് ഇന്ന് തുടക്കമാകുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും സോക്കർ സ്പോർടിങ് ഷൊർണ്ണൂരും തമ്മിൽ ഏറ്റുമുട്ടും. വാണിയമ്പലം സെവൻസ് കൂടാതെ സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ കൂടെ നടക്കും.

വയനാട് പിണങ്ങോട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ജവഹർ മാവൂർ അഭിലാഷ് കുപ്പൂത്തിനെ നേരിടും. മറ്റൊരു ടൂർണമെന്റായ ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരി ടോപ് മോസ്റ്റ് തലശ്ശേരിയെയും നേരിടും. രാത്രി 7.30നാണ് മത്സരങ്ങൾ എല്ലാം നടക്കുക.

Previous articleഡെമ്പോയുടെ തലപ്പത്ത് ഇനി അഞ്ജു, ഒരു പുരുഷ ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ ആയി വനിത എത്തുന്നത് ഏഷ്യയിൽ ആദ്യം
Next articleപൊന്നും വില കൊടുത്ത് ക്രിസ് മോറിസിനെ സ്വന്തമാക്കി, കരുത്താര്‍ജ്ജിച്ചോ ആര്‍സിബിയുടെ ബൗളിംഗ് നിര?