ഡെമ്പോയുടെ തലപ്പത്ത് ഇനി അഞ്ജു, ഒരു പുരുഷ ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ ആയി വനിത എത്തുന്നത് ഏഷ്യയിൽ ആദ്യം

ഗോവൻ ക്ലബായ ഡെമ്പോ സ്പോർട് ക്ലബിന്റെ ടെക്നിക്കൽ ഡയറക്ടർ ആയി അഞ്ജു തുരമ്പേകറിനെ നിയമിച്ചു. ഏഷ്യയിൽ ആദ്യമായാണ് ഒരു പുരുഷ ഫുട്ബോൾ ടീമിന്റെ ടെക്നിക്കൽ ഹെഡായി ഒരു വനിതയെ നിയമിക്കുന്നത്. 31കാരിയായ അഞ്ജു ഇന്ത്യൻ ഫുട്ബോളിൽ നേരത്തെ തന്നെ ശ്രദ്ധേയമായ ചുമതലകൾ വഹിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് അഞ്ജു എ എഫ് സി എ ലൈസൻസ് സ്വന്തമാക്കിയിരുന്നു. അന്ന് എ എഫ് സി എ ലൈസൻസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായി അഞ്ജു മാറിയിരുന്നു.

എ ഐ എഫ് എഫിന്റെ ഗ്രാസ്റൂട്ട് പ്രവർത്തനങ്ങളുടെ ഭാഗമായും അഞ്ജു പ്രവർത്തിച്ചിട്ടുണ്ട്. അണ്ടർ 17 ഫിഫാ ലോകകപ്പിന്റെ ഭാഗമായും അഞ്ജു ഉണ്ടായിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ മുഖ്യധാരയിലേക്ക് മടങ്ങി വരാൻ ഡെമ്പോ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് അഞ്ജുവിന്റെ നിയമനം. ദേശീയ ലീഗുകൾ ബഹിഷ്കരിച്ചിരുന്ന ഡെമ്പോ സമീപ ഭാവിയിൽ തന്നെ വീണ്ടും ദേശീയ ലീഗുകളിലേക്ക് തിരികെ വരും എന്നാണ് കരുതുന്നത്.

Previous articleടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 16ാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
Next articleവാണിയമ്പലം സെവൻസിന് ഇന്ന് തുടക്കം