വളാഞ്ചേരിയിൽ കിരീടം ഉയർത്തി ഉഷാ തൃശ്ശൂർ

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഉഷാ തൃശ്ശൂരിന് കിരീടം. ഇന്ന് നടന്ന കലാശ പോരാട്ടത്തിൽ സെവൻസിലെ കരുത്തരായ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ചാണ് ഉഷ കിരീടത്തിൽ മുത്തമിട്ടത്‌. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ഉഷയുടെ വിജയം. നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിതമായിരുന്നു. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 5-4ന് ഉഷ വിജയിച്ചു. അബുലയ് ആണ് സൂപ്പറിന്റെ പെനാൾട്ടി നഷ്ടപ്പെടുത്തിയത്.

സെമി ലീഗിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയന്റുമായാണ് ഉഷാ തൃശ്ശൂർ ഫൈനലിലേക്ക് എത്തിയത്. ഇതിനു മുമ്പ് മൂന്ന് കിരീടങ്ങൾ നേടിയ ഉഷയ്ക്ക് ഇത് സീസണിലെ നാലാ കിരീടമാണ്.