വളാഞ്ചേരിയിൽ സബാൻ കോട്ടക്കലിന് വിജയം

- Advertisement -

സബാൻ കോട്ടക്കലിന്റെ മികച്ച ഫോം തുടരുന്നു. കഴിഞ്ഞ ദിവസം ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ കിരീടം നേടിയ സബാൻ ഇന്ന് എ വൈ സി ഉച്ചാരക്കടവിനെ ആണ് പരാജയപ്പെടുത്തി. ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സബാൻ കോട്ടക്കലിന്റെ വിജയം. സീസണിൽ ഇതുവരെ നാലു തവണ എ വൈ സിയും സബാനും ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ ഇന്നടക്കം മൂന്ന് തവണ സബാൻ കോട്ടക്കൽ ആണ് വിജയിച്ചത്.

നാളെ വളാഞ്ചേരിയിൽ ഫിഫാ മഞ്ചേരി ഹണ്ടേഴ്സ് കൂത്തുപറമ്പിനെ നേരിടും.

Advertisement