കൊണ്ടോട്ടിയിൽ ആതിഥേയർക്ക് വിജയം

- Advertisement -

സീസൺ ഉടനീളം അത്ര മികച്ച ഫോമിൽ ഒന്നും അല്ലായിരുന്നു എങ്കിലും സ്വന്തം നാട്ടിൽ എഫ് സി കൊണ്ടോട്ടിക്ക് വിജയം. ഇന്ന് കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ജിംഖാന തൃശ്ശൂരിനെ ആണ് എഫ് സി കൊണ്ടോട്ടി പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് എഫ് സി കൊണ്ടോട്ടി വിജയിച്ചത്. കഴിഞ്ഞ ദിവസം അൽ മദീനയോടും ജിംഖാന തൃശ്ശൂർ പരാജയപ്പെട്ടിരുന്നു.

നാളെ കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കൽ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ നേരിടും.

Advertisement