പാണ്ടിക്കാട് സെവൻസിൽ ജവഹർ മാവൂരിന് ജയം

- Advertisement -

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ജവഹർ മാവൂരിന് ഒരു വിജയം. പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിലാണ് ജവഹർ മാവൂർ വിജയിച്ചത്. ഇന്ന് നടന്ന മത്സരത്തിൽ കെ ആർ എസ് കോഴിക്കോട് ആയിരുന്നു ജവഹറിന്റെ എതിരാളികൾ. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ജവഹർ മാവൂരിന്റെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 എന്ന നിലയിൽ ആയിരുന്നു നിന്നിരുന്നത്. പെനാൾട്ടിയിൽ എത്തിയപ്പോൾ ജവഹർ മാവൂരിന്റെ മികവ് അവർക്ക് ജയം നൽകി.

നാളെ പാണ്ടിക്കാട് സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരി അഭിലാഷ് കുപ്പൂത്തിനെ നേരിടും.

Advertisement