നാലാം തവണയും ഉഷാ തൃശ്ശൂരിന് മുന്നിൽ നാണംകെട്ട് റോയൽ ട്രാവൽസ് കോഴിക്കോട്

റോയൽ ട്രാവൽസ് കോഴിക്കോട് ഒരിക്കൽ കൂടെ‌ ലയൺസ് പറമ്പിൽപീടിക ഉഷ തൃശ്ശൂരിന് മുന്നിൽ മുട്ടുകുത്തിയിരിക്കുകയാണ്. ഇന്ന് തലശ്ശേരി അഖിലേന്ത്യാ സെവൻസിലായിരുന്നു റോയൽ ഉഷാ തൃശ്ശൂരിനോട് പരാജയപ്പെട്ടത്. ഇന്ന് തലശ്ശേരിയിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഉഷാ തൃശ്ശൂരിന്റെ വിജയം. ജയത്തോടെ ഉഷാ തൃശ്ശൂർ തലശ്ശേരിയിലെ സെമി ഫൈനൽ ഉറപ്പിച്ചു.

സീസണിൽ ഇതു നാലാം തവണയാണ് റോയൽ ട്രാവൽസ് കോഴിക്കോടിനെ ഉഷാ തൃശ്ശൂർ തോൽപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ റോയൽ ട്രാവൽസ് കോഴിക്കോടിന്റെ പരിശീലകരും കളിക്കാരുമായിരുന്നവരാണ് ഇപ്പോൾ ഉഷാ തൃശ്ശൂർ നിരയിൽ ഉള്ളത്. അതുകൊണ്ട് തന്നെ ഈ വിജയങ്ങൾക്ക് പ്രാധാന്യം അധികമാകുന്നു. നാലു മത്സരങ്ങളിൽ നിന്നായി ഉഷാ തൃശ്ശൂർ 12 ഗോളുകൾ അടിച്ചപ്പോൾ റോയൽ ട്രാവൽസ് കോഴിക്കോടിന് എതിരായി അഞ്ചു ഗോളുകൾ നേടാനെ ആയിട്ടുള്ളൂ

Previous articleഗോള്‍ പ്രളയത്തില്‍ ആറാടി മിസോറാം പ്രീക്വാര്‍ട്ടറില്‍, ഗോവയെ അരുണാചല്‍ അട്ടിമറിച്ചു
Next articleബയേണിന്റെ ജർമ്മൻ താരം ഇനി ചൈനീസ് സൂപ്പർ ലീഗിൽ