
ബയേൺ മ്യൂണിക്കിന്റെ സാൻഡ്രോ വാഗ്നർ ഇനി ചൈനീസ് സൂപ്പർ ലീഗിൽ. ചൈനീസ് സൂപ്പർ ലീഗ് ക്ലബായ ടൈയാൻജിൻ ടെഡയിലേക്കാണ് വാഗ്നർ കുടിയേറുന്നത്. ബയേൺ മ്യൂണിക്കിലൂടെ കളി ആരംഭിച്ച വാഗ്നർ ബയേണിൽ നിന്നും തന്നെ വിരമിക്കാനായിരുന്നു താല്പര്യപ്പെട്ടിരുന്നത്. എന്നാൽ 31 കാരനായ താരത്തിന് കോച്ച് നിക്കോ കൊവാച്ചിന്റെ കീഴിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല. നിക്കോയുടെ കീഴിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് താരം സ്റ്റാർട്ട് ചെയ്തത്.
കഴിഞ്ഞ സീസണിൽ ലെവൻഡോസ്‌കിയുടെ ബാക്ക് അപ്പ് സ്‌ട്രൈക്കറായാണ് വാഗ്നർ ബയേണിൽ തിരികെയെത്തിയത്. ജർമ്മനിക്ക് വേണ്ടി കോൺഫെഡറേഷൻ കപ്പ് നേടിയടീമിൽ അംഗമായിരുന്ന വാഗ്നർ ആ വര്ഷം ഏറ്റു മത്സരങ്ങളിൽ അഞ്ചു ഗോളുകൾ നേടിയിരുന്നു. റഷ്യൻ ലോകകപ്പിനുള്ള ജർമ്മൻ സ്‌ക്വാഡിൽ ഇടം നേടാത്തതിൽ പ്രതിഷേധിച്ച് താരം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചിരുന്നു.
The boy who came home and made his dreams come true… 🔴⚪#DankeSandro #FCBayern #MiaSanMia pic.twitter.com/B0o3AjhsyZ
— FC Bayern English (@FCBayernEN) January 30, 2019