സെവൻസ് സീസണിലെ ആദ്യ കിരീടം ഉയർത്തി ലയൺസ് ഉഷ തൃശ്ശൂർ!!!

- Advertisement -

Fanport ©

സെവൻസ് സീസണിലെ ആദ്യ കിരീടം ലയൺസ് പറമ്പിൽ പീടിക ഉഷാ തൃശ്ശൂർ സ്വന്തമാക്കി. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന കലാശ പോരാട്ടത്തിൽ ബെയ്സ് പെരുമ്പാവൂരിനെ തോൽപ്പിച്ചാണ് ഉഷാ തൃശ്ശൂർ സീസണിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. ഇന്ന് ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് ഉഷ വിജയിച്ചത്. കളിയിലെ രണ്ടാം പകുതിയിൽ ആയിരുന്നു ഉഷാ തൃശ്ശൂരിന്റെ രണ്ടു ഗോളുകളും പിറന്നത്.

സെമിയിൽ അൽ മദീനയെ തോൽപ്പിച്ച് ആണ് ഉഷാ എഫ് സി തൃശ്ശൂർ ഫൈനൽ ഉറപ്പിച്ചത്. രണ്ട് പാദങ്ങളിലായി 3-2 എന്ന അഗ്രിഗേറ്റ് സ്കോറിൽ ആണ് ഉഷ മദീനയെ തോൽപ്പിച്ചത്. കുപ്പൂത്തിൽ ആദ്യ റൗണ്ടിൽ എ വൈ സി ഉച്ചാരക്കടവിനെയും രണ്ടാം റൗണ്ടിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെയും ഉഷാ തൃശ്ശൂർ തോൽപ്പിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ മൂന്ന് കിരീടം നേടിയ ഉഷ ഈ സീസണിൽ അതിനും മുകളിൽ എത്തുമെന്ന പ്രതീക്ഷ ഈ കിരീടം നൽകുന്നു.

Fanport ©

Advertisement