മമ്പാടിലും സബാൻ കോട്ടക്കൽ ഫൈനലിൽ

- Advertisement -

എടപ്പയിൽ ഫ്ലോറിങ് സബാൻ കോട്ടക്കൽ സീസണിലെ അവരുടെ രണ്ടാം ഫൈനലിന് യോഗ്യത നേടി. ഇന്ന് മമ്പാട് നടന്ന സെമിയുടെ രണ്ടാം പാദവും വിജയിച്ചാണ് സബാൻ കോട്ടക്കൽ ഫൈനലിലേക്ക് കടന്നത്. ലിൻഷ മണ്ണാർക്കാടിനെ ഇന്ന് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആണ് സബാൻ തോൽപ്പിച്ചത്. ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിനും സബാൻ തന്നെ വിജയിച്ചിരുന്നു. ഇന്ന് മമ്മദിന്റെ ഹാട്രിക്കാണ് സബാന്റെ ജയത്തിന് കരുത്തായത്.

ഇന്നത്തേത് ഉൾപ്പെടെ ഇത് മൂന്നാം തവണയാണ് ലിൻഷാ മണ്ണാർക്കാട് ഈ സീസണിൽ സബാൻ കോട്ടക്കലിന് മുന്നിൽ വീഴുന്നത്. മമ്പാട് സെമിയിലെ രണ്ട് തോൽവികൾക്ക് പുറമെ എടത്തനാട്ടുകരയിലും സബാൻ ലിൻഷയെ തോൽപ്പിച്ചിരുന്നു.

Advertisement