മങ്കട ഉദ്ഘാടന മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരിക്ക് ജയം

- Advertisement -

മങ്കട അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടന മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരിക്ക് വിജയം. ഇന്ന് നടന്ന മത്സരത്തിൽ ജവഹർ മാവൂരിനെയാണ് അൽ മിൻഹാൽ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അൽ മിൻഹാൽ ജയിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച മിൻഹാൽ കീപ്പർ സഫുവാൻ കളിയിലെ മികച്ച താരമായി. അവസാന നാലു മത്സരങ്ങളിൽ വളാഞ്ചേരിയുടെ മൂന്നാം ജയമാണിത്.

നാളെ മങ്കട സെവൻസിൽ ഫിഫാ മഞ്ചേരി എഫ് സി കൊണ്ടോട്ടിയെ നേരിടും.

Advertisement