തുവ്വൂർ സെമി ആദ്യ പാദം സമനിലയിൽ

തുവ്വൂർ അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനൽ ആദ്യ പാദം സമനിലയിൽ അവസാനിച്ചു. ഉഷാ തൃശ്ശൂരും സബാൻ കോട്ടക്കലും തമ്മിൽ ആയിരുന്നു മത്സരം. തുടർ വിജയങ്ങളുമായി മികച്ച ഫോമിൽ ആയിരുന്നു ഇരു ടീമുകളും ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് രണ്ട് പേരും ഒപ്പത്തിനൊപ്പം നിന്നു. 2-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. ഉഷ ഇതുവരെ ഈ സീസണിൽ സബാനെ തോൽപ്പിച്ചിട്ടില്ല.

നാളെ തുവ്വൂരിൽ മത്സരമില്ല.

Loading...