കൊണ്ടോട്ടി സെവൻസിന്റെ ആദ്യ രാത്രി ലിൻഷാ മണ്ണാർക്കാടിന് തോൽവി

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടന മത്സരത്തിൽ ലിൻഷാ മണ്ണാർക്കാടിന് പരാജയം. മികച്ച ഫോമിൽ ഉണ്ടായിരുന്ന ലിൻഷയെ കെ ആർ എസ് കോഴിക്കോട് ആണ് തോൽപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് കെ ആർ എസ് കോഴിക്കോട് വിജയിച്ചത്. തുടർച്ചയായി മൂന്ന് വിജയങ്ങളുമായി വന്ന ലിൻഷയ്ക്ക് കെ ആർ എസിന് മുന്നിൽ കാലിടറുകയായിരുന്നു.

നാളെ കൊണ്ടോട്ടിയിൽ മെഡിഗാഡ് അരീക്കോട് അൽ മിൻഹാലിനെ നേരിടും.