അവസാനം ഫിഫാ മഞ്ചേരിക്ക് വിജയം

തുടർച്ചയായ നാലു പരാജയങ്ങൾക്കു ശേഷം ഫിഫാ മഞ്ചേരിക്ക് ഒരു വിജയം. ഇന്ന് നിലമ്പൂർ സെമിയിൽ എ വൈ സി ഉച്ചാരക്കടവിനെ നേരിട്ട ഫിഫാ മഞ്ചരി മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ന് വിജയിച്ചത്. രണ്ട് പാദങ്ങളായാണ് സെമി നടക്കുന്നത്. രണ്ടാം പാദത്തിൽ പരാജയപ്പെടാതെ ഇരുന്നാൽ ഫിഫയ്ക്ക് ഫൈനൽ ഉറപ്പിക്കാം. അവസാന നാലു ദിവസങ്ങളിലെ പ്രതിസന്ധി ഈ വിജയത്തോടെ അവസാനിക്കും എന്നാണ് ഫിഫ കരുതുന്നത്.

നാളെ നിലമ്പൂർ സെവൻസിൽ ഫിഫാ മഞ്ചേരിയും എ വൈ സി ഉച്ചാരക്കടവും തമ്മിലുള്ള രണ്ടാം പാദ സെമി നടക്കും.

Loading...