സോക്കർ ഷൊർണ്ണൂരിന് സീസണിലെ ആദ്യ വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അഖിലേന്ത്യാ സെവൻസിൽ ഈ സീസണിൽ ആദ്യമായി സോക്കർ സ്പോർടിംഗ് ഷൊർണ്ണൂർ വിജയിച്ചു. ഇന്ന് മുടിക്കൽ അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിന്റെ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ജയരിനെ ആണ് സോക്കർ ഷൊർണ്ണൂർ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഷൊർണ്ണൂരിന്റെ വിജയം. മറുവശത്ത് അണിനിരന്ന ജയ തൃശൂർ ഈ സീസണിലെ ആദ്യ വിജയത്തിനായി കാത്തിരിക്കുകയാണ്.

നാളെ മുടിക്കൽ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരി ഉഷാ തൃശ്ശൂരിനെ നേരിടും.