ചർച്ചിലിനെ ഞെട്ടിച്ച് ആരോസ് യുവനിരയ്ക്ക് വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ വിജയം ഇന്ത്യൻ ആരോസ് സ്വന്തമാക്കി. ഇന്ന് ഗോവയിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ ചർച്ചിൽ ബ്രദേഴ്സിനെയാണ് ഇന്ത്യൻ ആരോസ് അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യൻ ആരോസിന്റെ വിജയം. ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ആരോസിന്റെ തിരിച്ചടി.

ആദ്യ പകുതിയിൽ അബു ബക്കറിന്റെ ഹെഡറിലൂടെ ചർച്ചിൽ ബ്രദേഴ്സ് മുന്നിൽ എത്തി. രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിക്കാൻ ആരോസിന്റെ കുട്ടികൾക്ക് ആയി. സുരൻജിതും ഗോവിനുമാണ് ആരോസിനായി ഗോളുകൾ നേടിയത്. ആരോസിന്റെ സീസണിലെ ആദ്യ വിജയമാണിത്. നേരത്തെ കളിച്ച മൂന്നു മത്സരങ്ങളും ആരോസ് പരാജയപ്പെട്ടിരുന്നു. ചർച്ചിലിന്റെ ആദ്യ പരാജയവുമാണിത്.