ഫിഫാ മഞ്ചേരി വീണ്ടും വിജയവഴിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി വീണ്ടും വിജയ വഴിയിൽ എത്തി. ഇന്നലെ ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിൽ പരാജയപ്പെട്ട ഫിഫാ മഞ്ചേരി ഇന്ന് പെരിന്തൽമണ്ണയിലാണ് കരകയറിയത്. ഇന്ന് നടന്ന മത്സരത്തിൽ ബെയ്സ് പെരുമ്പാവൂരിനെ ആണ് ഫിഫാ മഞ്ചേരി വീഴ്ത്തിയത്. ഒന്നിനെതിരെരണ്ടു ഗോളുകൾക്കായിരുന്നു ഫിഫയുടെ വിജയം. ബെയ്സ് പെരുമ്പാവൂരിന്റെ ഒന്നാം നിര ആയിരുന്നില്ല ഇന്ന് പെരിന്തൽമണ്ണയിൽ ഇറങ്ങിയത്.

നാളെ പെരിന്തൽമണ്ണ സെവൻസിൽ എഫ് സി പെരിന്തൽമണ്ണ ശാസ്ത തൃശ്ശൂരിനെ നേരിടും.