റോയൽ ട്രാവൽസ് കോഴിക്കോടിനെയും തോൽപ്പിച്ച് സ്കൈ ബ്ലൂ എടപ്പാൾ

സ്കൈ ബ്ലൂ എടപ്പാൾ അവരുടെ മികച്ച ഫോം തുടരുന്നു. രണ്ട് ദിവസം മുമ്പ് ഫിഫാ മഞ്ചേരിയെ തറപറ്റിച്ച സ്കൈ ബ്ലൂ എടപ്പാൾ ഇന്നലെ റോയൽ ട്രാവൽസ് കോഴിക്കോടിനെയും തോൽപ്പിച്ചു. ഇന്നലെ വണ്ടൂർ അഖിലേന്ത്യാ സെവൻസിലായിരുന്നു സ്കൈ ബ്ലൂ റോയൽ ട്രാവൽസ് കോഴിക്കോടിനെ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സ്കൈ ബ്ലൂവിന്റെ വിജയം. സീസണിൽ ഇരുടീമുകളുടെയും ആദ്യത്തെ ഏറ്റുമുട്ടലായിരുന്നി ഇത്.

നാളെ വണ്ടൂരിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ജിംഖാന തൃശ്ശൂരിനെ നേരിടും.