കോട്ടക്കലിൽ സബാൻ കോട്ടക്കലിന് വിജയം

ഇന്നലെ കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ സബാൻ കോട്ടക്കലിന് വിജയം. കെ ആർ എസ് കോഴിക്കോടിനെയാണ് സബാൻ കോട്ടക്കൽ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയുരുന്നു സബാന്റെ വിജയം. തുടക്കത്തി ഒരു ഗോളിന് സബാൻ പിറകിൽ പോയിരുന്നു. സീസണിൽ ഇത് മൂന്നാം തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഇതിൽ ഒരു തവണ കെ അർ എസ് ജയിച്ചപ്പോൾ ബാക്കി രണ്ടു തവണയും സബാനായിരുന്നു ജയം.

നാളെ കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോട് ലിൻഷാ മണ്ണാർക്കാടിനെ നേരിടും.