പത്ത് തുടർജയങ്ങൾക്ക് ശേഷം സീസണിൽ ആദ്യമായി ഷൂട്ടേഴ്സ് പടന്ന തോറ്റു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസ് സീസണിൽ ഗംഭീര ഫോമിൽ തുടരുകയായിരുന്ന ഷൂട്ടേഴ്സ് പടന്നക്ക് സീസണിലെ ആദ്യ തോൽവി. ഇന്ന് ബേക്കൽ സെവൻസിലായിരുന്നു ഷൂട്ടേഴ്സിന്റെ പരാജയം. ഈ സീസണിൽ ഇന്നത്തെ കളിക്ക് മുമ്പ് ഷൂട്ടേഴ്സ് ഇറങ്ങിയ പത്ത് മത്സരങ്ങളിലും ഷൂട്ടേഴ്സ് വിജയിച്ചിരുന്നു. ഇന്നത്തെ മത്സരത്തിൽ എം ആർ സി എഡാറ്റുമ്മൽ ആണ് ഷൂട്ടേഴ്സ് പടന്നയെ പരാജയപ്പെടുത്തിയത്.

ആ പരാജയവും ടോസിൽ ആയിരു‌ന്നു എന്നത് കൊണ്ട് കളത്തിലെ തോൽവി ആയി കണക്കാക്കാൻ പറ്റില്ല. ഇന്ന് നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 എന്ന നിലയിൽ ആയിരുന്നു. പിന്നീട് പെനാൾട്ടിയിലും വിജയികളെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നായിരുന്നു തീരുമാനം ടോസിൽ എത്തിയത്. ബേക്കലിലെ സെമി ഫൈനൽ മത്സരം കൂടിയായിരുന്നു ഇത്. ജയത്തോടെ എഡാറ്റുമ്മൽ ഫൈനലിലേക്ക് കടന്നു.