ഹെൻറിക്ക് പുറത്തേക്കുള്ള വഴി കാണിച്ച് മൊണാക്കോ

- Advertisement -

മൊണാക്കോയും ഹെൻറിയുമായുള്ള അകൽച്ച പൂർണ്ണമാകുന്നു. പരിശീലകനായുള്ള ഹെൻറിയുടെ ആദ്യ ചുമതല തന്നെ പിഴച്ചതിനാൽ ഹെൻറിയെ ഉടൻ പുറത്താക്കുമെന്ന് ക്ലബ് പറഞ്ഞു. അന്തിമ തീരുമാനം എടുക്കുന്നത് വരെ ഹെൻറിയെ സസ്പെൻഡ് ചെയ്യാനും മൊണാക്കോ തീരുമാനിച്ചു. ഹെൻറിക്ക് ഇനി മൊണാക്കോ പരിശീലകൻ എന്ന നിലയിൽ ഒരു അധികാരവും ഉണ്ടാകില്ല.

ട്രെയിനിങ് അടക്കമുള്ള ടീം ചുമതലകൾ എല്ലാൻ അസിസ്റ്റന്റ് പരിശീലകന്മാരെ ഏൽപ്പിച്ചിരിക്കുകയാണ് ക്ലബ് ഇപ്പോൾ. ഹെൻറി ഉടൻ തന്നെ ക്ലബ് പുറത്താക്കിയേക്കും. കഴിഞ്ഞ ഒക്ടോബറിൽ ടീം പ്രതിസന്ധിയിൽ നിൽക്കെ ഏറ്റെടുത്ത ഹെൻറി ക്ലബിനെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളി വിടുക മാത്രമാണ് ചെയ്തത്.

ഇപ്പോഴും വൻ റിലഗേഷൻ ഭീഷണിയിൽ ആണ് ക്ലബ് ഉള്ളത്‌. ഈ സീസണിൽ ഇതുവരെ ഒരു ഹോം മത്സരം വിജയിക്കാൻ വരെ മൊണാക്കോയ്ക്ക് ആയിട്ടില്ല. ഹെൻറി ഇത്ര കാലം നിന്നിട്ട് ആകെ 5 മത്സരങ്ങളാണ് ജയിക്കാൻ ആയത്. ബെൽജിയത്തിന്റെ അസിസ്റ്റന്റ് പരിശീലകനായിരിക്കെ ആയിരുന്നു ഹെൻറി മൊണാക്കോയിലേക്ക് എത്തുന്നത്.

ഇപ്പോൾ ക്ലബിലെ താരങ്ങളുമായും ഹെൻറി ഉടക്കിയതായും റിപ്പോർട്ട് ഉണ്ട്. കഴിഞ്ഞ മത്സരത്തിൽ എതിർ ടീമിലെ താരത്തെ അസഭ്യം പറഞ്ഞതും ഹെൻറിയെ വിവാദത്തിൽ ആക്കിയിരുന്നു.

Advertisement