ആഴ്സണലിന് ആശ്വസിക്കാം, ഡി ഹിയ നാളെ മാഞ്ചസ്റ്റർ വലയ്ക്കു മുന്നിൽ ഉണ്ടാകില്ല

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയ നാളെ നടക്കുന്ന എഫ് എ കപ്പ് മത്സരത്തിൽ കളിക്കില്ല. നാളെ എഫ് എ കപ്പിൽ ആഴ്സണലിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. ആ മത്സരത്തിൽ ഡി ഹിയയ്ക്ക് വിശ്രമം നൽകാനാണ് ഒലെ ഗണ്ണാർ സോൾഷ്യാർ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ലണ്ടണിലേക്ക് യാത്ര തിരിച്ച ടീമിൽ ഡി ഹിയ ഇല്ല.

ഡി ഹിയയുടെ അഭാവത്തിൽ സെർജിയോ റൊമേരോ ആകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ കീപ്പർ ഗ്ലോവ് അണിയുക. എഫ് എ കപ്പിൽ റൊമേരോ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കീപ്പർ ഗ്ലോവ് അണയാറുള്ളത്. ലീഗ് കപ്പിൽ നിന്ന് നേരത്തെ പുറത്തായതിനാൽ റൊമേരോയ്ക്ക് കളിക്കാൻ ആകുന്നത് എഫ് എ കപ്പിൽ മാത്രമാണ്. അതുകൊണ്ട് ആ‌ അവസരം നൽകാൻ ഒലെ തീരുമാനിച്ചു. അവസരം കിട്ടിയപ്പോൾ എല്ലാം മാഞ്ചസ്റ്ററിനായി തകർപ്പൻ പ്രകടനങ്ങൾ റൊമേരോ കാഴ്ചവെച്ചിട്ടുണ്ട്. ആഴ്സണലിനെതിരെയും ആ പ്രകടനം കാണാൻ ആകുമെന്നാണ് യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Advertisement