ഗോളടിച്ചു കൂട്ടി ശാസ്താ മെഡിക്കൽ തൃശ്ശൂർ

- Advertisement -

അഖിലേന്ത്യാ സെവൻസിന്റെ പുതിയ സീസണിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന് വിജയ തുടക്കം. ഇന്ന് ഒതുക്കുങ്ങൽ റോയൽ കപ്പിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയം തന്നെയാണ് ശാസ്ത സ്വന്തമാക്കിയത്. ഫിറ്റ്വെൽ കോഴിക്കോടിനെ ആണ് തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തിൽ ശാസ്ത വീഴ്ത്തിയത്. നാലു ഗോളുകൾ ഫിറ്റുവെലിന്റെ വലയിൽ എത്തിച്ച ശാസ്ത 4-1ന്റെ വിജയമാണ് സ്വന്തമാക്കിയത്.

സീസണിലെ ആദ്യ രണ്ടു ദിവസങ്ങളിലും അധികം ഗോളുകൾ വന്നില്ല എന്ന പരാതിയും ഇന്ന് കാണികൾക്ക് മാറി. സീസണിൽ ഇതുവരെ ഏറ്റവും ഗോൾ പിറന്ന മത്സരമാണിത്. നാളെ നടക്കുന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവ് ഉഷാ തൃശ്ശൂരിനെ നേരിടും.

Advertisement