സോണിന്റെ അത്ഭുത ഗോൾ !!, സ്പർസിന് വമ്പൻ ജയം

Photo: Twitter/@PremierLeague
- Advertisement -

സോണിന്റെ ലോകോത്തര ഗോളും ഹാരി കെയ്‌നിന്റെ എണ്ണം പറഞ്ഞ 2 ഗോളുകളും. പ്രീമിയർ ലീഗിൽ വീണ്ടും വിജയിച്ചു മൗറീഞ്ഞോയുടെ സ്പർസ്. ബേൺലിയെ എതിരില്ലാത്ത 5 ഗോളുകൾക്ക് കെട്ട് കെട്ടിച്ചാണ് സ്പർസ് ടോപ്പ് 4 പോരാട്ടത്തിൽ തങ്ങളെ തള്ളി കളയാൻ ആകില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചത്.

കളിയുടെ ആദ്യ പകുതിയിൽ തന്നെ 3 ഗോളിന് മുന്നിട്ട് നിൽക്കാൻ സ്പർസിനായി. നാലാം മിനുട്ടിൽ ഹാരി കെയ്‌നിന്റെ ലോങ് ഷോട്ടിൽ മുന്നിൽ എത്തിയ സ്പർസ് ഏറെ വൈകാതെ മോറയുടെ ഗോളിൽ ലീഡ് രണ്ടാക്കി. 32 ആം മിനുട്ടിൽ സ്വന്തം ബോക്സിന് പുറത്ത് നിന്ന് കുതിച്ച സോണിന്റെ സോളോ ഗോളോടെ സ്പർസ് ആദ്യ പകുതി കയ്യിലാക്കി.
രണ്ടാം പകുതിയിൽ വീണ്ടും കെയ്‌നും, മൂസ സിസോകോയും ബേൺലി പ്രതിരോധം തകർത്തതോടെ സ്പർസ് ജയം ഉറപ്പാക്കി. മൗറീഞ്ഞോക്ക് കീഴിൽ ആദ്യ ക്ളീൻ ഷീറ്റ് ജയം നേടിയ സ്പർസ് നിലവിൽ അഞ്ചാം സ്ഥാനത്താണ്.

Advertisement