പതിവ് തെറ്റിക്കാതെ ലിവർപൂൾ, ബോൺമൗത്തിനെയും വീഴ്ത്തി

Photo: Twitter/@LFC
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ബോൺമൗത്തിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് ക്ളോപ്പിന്റെ ടീം മറികടന്നത്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററുമായി 11 പോയിന്റ് വ്യത്യാസം നേടാൻ അവർക്കായി.

കളിയുടെ ആദ്യ അര മണിക്കൂറിൽ ലിവർപൂൾ ആക്രമണത്തെ തടുത്ത് നിർത്താൻ ബോൺമൗത്തിന് സാധിച്ചെങ്കിലും ഡിഫൻഡർ നതാൻ ആക്കെ പരിക്കേറ്റ് പിന്മാറിയതോടെ കാര്യങ്ങൾ കൈവിട്ടു. ഉടനെ തന്നെ ചെമ്പർലൈനിലൂടെ ലിവർപൂൾ ലീഡ് എടുത്തു. പിന്നീട് ആദ്യ പകുതിക്ക് പിരിയും മുൻപ് നാബി കയ്റ്റയും ഗോൾ നേടിയതോടെ കാര്യങ്ങൾ ലിവർപൂളിന് അനുകൂലമായി.
രണ്ടാം പകുതിയിൽ കെയ്റ്റ ഒരുക്കിയ അവസരം ഗോളാക്കി സലായാണ് ലിവർപൂളിന്റെ മൂന്നാം ഗോൾ നേടിയത്. നിലവിൽ 46 പോയിന്റാണ് അപരാജിതരായി ലിവർപൂളിന്റെ സമ്പാദ്യം.

Advertisement