സെവൻസ് സീസണിലെ ആദ്യ ഫൈനൽ ഇന്ന്

- Advertisement -

സെവൻസ് സീസണിലെ ആദ്യ ഫൈനൽ ഇന്ന് നടക്കും. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിലാണ് കലാശ പോരാട്ടം നടക്കുന്നത്. ബെയ്സ് പെരുമ്പാവൂരും ഉഷാ തൃശ്ശൂരുമാണ് ഇന്ന് ഫൈനലിൽ നേർക്കുനേർ വരുന്നത്. സീസണിലെ ആദ്യ കിരീടത്തിൽ ആര് മുത്തമിടുൻ എന്ന് സെവൻസ് ലോകം ഉറ്റു നോക്കുകയാണ്.

സെമിയിൽ എഫ് സി തൃക്കരിപ്പൂരിനെ തോൽപ്പിച്ചാണ് ബെയ്സ് പെരുമ്പാവൂർ ഫൈനലിലേക്ക് എത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെയ്സിന്റെ വിജയം വിജയിച്ചത്. അൽ മദീനയെ തോൽപ്പിച്ച് ആൺ ഉഷാ എഫ് സി തൃശ്ശൂർ ഫൈനൽ ഉറപ്പിച്ചത്. രണ്ട് പാദങ്ങളിലായി 3-2 എന്ന അഗ്രിഗേറ്റ് സ്കോറിൽ ആണ് ഉഷ മദീനയെ തോൽപ്പിച്ചത്.

കഴിഞ്ഞ സീസണിൽ ഒറ്റ കിരീടം നേടാൻ കഴിയാതിരുന്ന ടീമാണ് ബെയ്സ് പെരുമ്പാവൂർ. ഉഷ കഴിഞ്ഞ സീസണിൽ മൂന്ന് കിരീടം നേടിയിരുന്നു.

Advertisement