മൗറീനോയ്ക്ക് സന്ദേശവുമായി പോൾ പോഗ്ബ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ പരിശീലകൻ മൗറീനോ ക്ലബ് വിട്ടതിൽ അവസാനം പോഗ്ബയുടെ പ്രതികരണവും എത്തി. മൗറീനീയുമായി ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നത് പോഗ്ബയ്ക്ക് ആയിരു‌ന്നു. പോഗ്ബയെ സ്ഥിരമായി ബെഞ്ചിൽ ഇരുത്തുകയും ഒപ്പം വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കുകയുൻ ചെയ്തിരുന്നു ജോസെ. എന്തായാലും പോഗ്ബ മൗറീനോയ്ക്ക് നല്ല ആശംസകളാണ് നേർന്നത്.

മൗറീനോയുടെ കീഴിൽ താൻ കിരീടങ്ങൾ നേടിയിട്ടുണ്ട്. അതിന് ഞാൻ മൗറീനോയോട് നന്ദി പറയുന്നു. മൗറീനോ തന്നെ ഒരു വ്യക്തി എന്ന നിലയിൽ ഏറെ പക്വതയുള്ള ആളാക്കി. അതിനു അദ്ദേഹത്തോട് നന്ദി പറയുന്നു പോഗ്ബ പറഞ്ഞു. മൗറീനോ പോയതോടെ ആദ്യ ഇലവനിൽ തിരിച്ചെത്തിയ പോഗ്ബ ഇന്നലെ കാർഡിഫിനെതിരെ മികച്ച കളിയായിരുന്നു കാഴ്ചവെച്ചത്. രണ്ട് അസിസ്റ്റുകൾ ഇന്നലത്തെ മത്സരത്തിൽ പോഗ്ബ സ്വന്തമാക്കി.

Advertisement