സുൽത്താൻ ബത്തേരിയിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വമ്പൻ വിജയം

സുൽത്താൻ ബത്തേരി സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വമ്പൻ വിജയം. ഇന്ന് കെ ആർ എസ്‌ കോഴിക്കോടിനെ നേരിട്ട റോയൽ ട്രാവൽസ് കോഴിക്കോട് എതിരില്ലാത്ത നാലു ഗോളുകളുടെ വിജയം ആണ് സ്വന്തമാക്കിയത്. കെ ആർ എസ്‌ കോഴിക്കോടിന്റെ ഈ സീസണിലെ ഏറ്റവും വലിയ പരാജയമാണിത്. തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷമാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഒരു വിജയം നേടുന്നത്.

നാളെ സുൽത്താൻബത്തേരിയിൽ മത്സരമില്ല