കൊറോണ, സെവൻസിലെ മത്സരങ്ങളും മാറ്റിവെച്ചു

കൊറൊണ കേരളത്തിൽ വലിയ ഭീതി ഉയർത്തുന്ന സാഹചര്യത്തിൽ കേരളത്തിലെ അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന മത്സരങ്ങൾ തൽക്കാലത്തെ മാറ്റിവെക്കാൻ കമ്മിറ്റികൾ തീരുമാനിച്ചു. ഇപ്പോൾ അഞ്ചു ടൂർണമെന്റുകളിലാണ് മത്സരം നടക്കുന്നത്. ഇവിടെയെല്ലാം താൽക്കാലികമായി മത്സരം മാറ്റിവെക്കാൻ ആണ് തീരുമാനം.

ആൾക്കാർ കൂട്ടമായി ഒത്തുച്ചേരുന്ന പരുപാടികൾ മാറ്റിവെക്കാൻ കേരള ഗവണ്മെന്റ് തന്നെ നിർദേശം നൽകിയിരുന്നു. സെവൻസ് സ്റ്റേഡിയങ്ങളിൽ ദിവസേന ആയിരക്കണക്കിന് ആരാധകർ ആണ് എത്തുന്നത്. ഇത് രോഗം പടരാൻ കാരണമാകും എന്നത് കൊണ്ട് കരുതൽ ആയാണ് ടൂർണമെന്റ് മാറ്റിവെക്കാൻ തീരുമാനം എടുത്തത്. പെരുമ്പാവൂർ, വളാഞ്ചേരി, ഒറ്റപ്പാലം, സുൽത്താൻ ബത്തേരി എന്നീ ഗ്രൗണ്ടുകളിലാണ് മത്സരം മാറ്റിവെച്ചിരിക്കുന്നത്.