പാണ്ടിക്കാടിൽ സെമിയിൽ ഫിഫയെ കെ എഫ് സി സമനിലയിൽ പിടിച്ചു

- Advertisement -

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസ് സെമി ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ ഫിഫാ മഞ്ചേരിയെ കെ എഫ് സി കാളികാവ് സമനിലയിൽ തളച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം അടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ഫിഫാ മഞ്ചേരിയും കെ എഫ് സി കാളികാവും ഇതിനു മുമ്പ് മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ഫിഫാ മഞ്ചേരി ആയിരുന്നു വിജയിച്ചത്.

നാളെ പാണ്ടിക്കാട് സെവൻസിന്റെ സെമിയിൽ ബെയ്സ് പെരുമ്പാവൂരും അൽ ശബാബും തമ്മിൽ ഏറ്റുമുട്ടും.

Advertisement