സബാൻ കോട്ടക്കലിനെ ഞെട്ടിച്ച് എ വൈ സി ഉച്ചാരക്കടവ്

- Advertisement -

ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ സബാനെ ഞെട്ടിച്ച് എ വൈ സി ഉച്ചാരക്കടവ്. ഇന്ന് സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ എ വൈ സി ശക്തരായ എടപ്പയിൽ ഫ്ലോറിംഗ്സ് സബാൻ കോട്ടക്കലിനെയാണ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു എ വൈ സിയുടെ വിജയം.

കളിയുടെ 16ആം മിനുട്ടിൽ ജുനൈദിലൂടെ ആയിരുന്നു എ വൈ സിയുടെ ആദ്യ ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ 37, 38 മിനുട്ടുകളിൽ ആയിരുന്നു എ വൈസിയുടെ ബാക്കൊ രണ്ടു ഗോളുകൾ. സബാൻ ഒരു ഗോൾ മടക്കി എങ്കികും അത് ആശ്വാസ ഗോളായി മാത്രം മാറി. കഴിഞ്ഞ മത്സരത്തിൽ ഉഷയെ തോൽപ്പിച്ച് നല്ല രീതിയിൽ സീസൺ തുടങ്ങിയ ടീമായിരുന്നു സബാൻ.

നാളെ കുപ്പൂത്ത് നടക്കുന്ന മത്സരത്തിൽ ഉഷാ തൃശ്ശൂർ എഫ് സി പെരിന്തൽമണ്ണയെ നേരിടും.

Fanport ©

Advertisement