എടത്തനാട്ടുകരിയിൽ എഫ് സി കൊണ്ടോട്ടിക്ക് വിജയം

- Advertisement -

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇന്ന് എഫ് സി കൊണ്ടോട്ടിക്ക് വിജയം. എടത്തനാട്ടുകര സെവൻസിലെ അഞ്ചാം മത്സരത്തിൽ കെ എഫ് സി കാളികാവിനെയാണ് കൊണ്ടോട്ടി തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കൊണ്ടോട്ടിയുടെ വിജയം. കൊണ്ടോട്ടിയുടെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. കെ എഫ് സി കാളികാവിന് ഇത് സീസണിലെ രണ്ടാം പരാജയവുമാണ്. നേരത്തെ കുപ്പൂത്തിലും ആദ്യ റൗണ്ടിൽ തന്നെ കാളികാവ് പുറത്തായിരുന്നു.

നാളെ എടത്തനാട്ടുകരയിൽ നടക്കുന്ന മത്സരത്തിൽ അഭിലാഷ് കുപ്പൂത്ത് മെഡിഗാഡ് അരീക്കോടിനെ നേരിടും.

Fanport©

Advertisement